ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടി 30 ലക്ഷം പിന്നിട്ടു; രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം

ന്യൂയോർക്ക്:
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഒരു കോടി എഴുപത്തിയൊമ്പത് ലക്ഷം പേർ ചികിത്സയിലുണ്ട്. രോഗം ബാധിച്ച് ഇതുവരെ 44.53 ലക്ഷം പേർക്ക് ജീവൻ നഷ്‌ടമായി.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി എൺപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.46 ലക്ഷം പേർ മരിച്ചു. രോഗമുക്തരുടെ എണ്ണം മൂന്നരക്കോടി കവിഞ്ഞു.

ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയർന്നു .4.35 ലക്ഷം പേർ മരിച്ചു. 97.57 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ രണ്ടര കോടിയിലധികം രോഗബാധിതരാണ് ഉള്ളത്. 5.74 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു