ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 33 ലക്ഷം; മരിച്ചവരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു

ന്യൂയോർക്ക്:
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപത്തിയാറ് ലക്ഷമായി ഉയർന്നു. ഇന്നലെ ഒൻപതിനായിരത്തിലധികം പേരാണ് മരണമടഞ്ഞത്. നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. 6.71 ലക്ഷം പേരാണ് യുഎസിൽ മരണമടഞ്ഞത്. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.84 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.