ലോകത്ത് ഇരുപത് കോടി കൊവിഡ് ബാധിതർ: മൂന്നാം തരംഗത്തിന്റെ സൂചന നൽകി കൊവിഡ്

ന്യൂയോർക്ക്:
ലോകത്ത് കൊവിഡ് മൂന്നാം തരംഗമെന്ന സൂചന നൽകി പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്നാം തരംഗത്തിന്റെ സൂചന നൽകി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ് ഇപ്പോൾ. ലോകത്ത് ഇതുവരെ ഇരുപത് കോടി പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 43.66 ലക്ഷം പേർ മരിച്ചു.പതിനെട്ട് കോടി അൻപത്തിയൊൻപത് ലക്ഷം പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്.യുഎസിൽ മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇരുപത്തിനാല് മണിക്കൂറിനിടെ എഴുപതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. 6.37 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 38,667 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 478 പേർ മരിച്ചു. ആകെ മരണം 4.30 ലക്ഷമായി ഉയർന്നു.മൂന്ന് കോടി പതിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 3.87 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.