ലോകത്ത് കൊവിഡ് ബാധിതർ 21 കോടി 54 ലക്ഷം പിന്നിട്ടു; 44.88 ലക്ഷം മരണം; 19 കോടി 92 ലക്ഷം പേർക്ക് രോ​ഗമുക്തി

ന്യൂയോർക്ക്:
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അൻപത്തിനാല് ലക്ഷം പിന്നിട്ടു. പത്തൊൻപത് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേർ രോഗമുക്തി നേടി. 44.88 ലക്ഷം പേർ മരിച്ചു.

നിലവിൽ ഒരു കോടി എൺപത്തിമൂന്ന് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. മൂന്ന് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആറര ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടിയായി ഉയർന്നു.

രാജ്യത്ത് ഇതുവരെ മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം പേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 4.36 ലക്ഷം പേർ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേർ രോഗമുക്തി നേടി.