കൊവിഡ് വൈറസ് ചൈനയിലെ ലാബിൽ നിന്നും ചോർന്നതോ: അന്വേഷണത്തിൽ നിർണ്ണായക നീക്കം നടത്തി അമേരിക്കൻ ഏജൻസികൾ; ലാബിൽ നിന്നും രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു

വുഹാൻ:
കൊവിഡ് വൈറസ് വുഹാനിനെ ലാബിൽ നിന്നും ചോർന്നതാണെന്ന സംശയത്തെ തുടർന്നു അന്വേഷണം ശക്തമാക്കി അമേരിക്കൻ ഏജൻസികൾ. അന്വേഷണത്തിന്റെ ഭാഗമായി വുഹാനിലെ ലാബിൽ നിന്നും ഏജൻസികൾ രഹസ്യമായി സാമ്പിളുകൾ ശേഖരിച്ചു. ലാബിലെ വൈറസ് സാമ്പിളുകളുൾപ്പെടെ പ്രധാനപ്പെട്ട പല വിവരങ്ങൾ യുഎസ് ഏജൻസികൾ ശേഖരിച്ചെന്നാണ് വിവരം. സംഭവവമുമായി ബന്ധപ്പെട്ട വിവിധ വൃത്തങ്ങളാണ് സിഎൻഎന്നിനോട് ഇക്കാര്യം വ്യക്തമാക്കിയത്. എങ്ങനെയാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. ലാബിലെ വിവരങ്ങൾ ഹാക്ക് ചെയ്തതാണെന്ന സൂചനയുമുണ്ട്.
അതേസമയം ലാബിൽ നിന്നും ശേഖരിച്ച വൈറസ് സാമ്പിളുകളുടെയും മറ്റും വിവരങ്ങൾ പരിശോധിക്കുന്നതിന് തടസ്സങ്ങളുണ്ട്. ഇത്രയധികം വിവരങ്ങളിൽ നിന്നും ആവശ്യമായത് വേർതിരിച്ച് പ്രോസസ് ചെയ്യുകയെന്നത് ബുദ്ധിമുട്ടിയേറിയ കാര്യമാണ്. മറ്റൊരു പ്രധാന വിഷയം വിവരങ്ങളെ ചൈനീസ് ഭാഷയിൽ പ്രത്യേക രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് ഉത്ഭവം സംബന്ധിച്ച് നിർണായക വിവരമാണ് ഈ രേഖകൾ പരിശോധിക്കാനായാൽ ലഭിക്കുക. കൊവിഡിന്റെ ഉത്ഭവത്തിനു പിന്നിൽ വുഹാൻ ലാബിന് പങ്കുണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ വ്യക്തമാവും. നേരത്തെ പല തവണ അമേരിക്ക ഈ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘനയുൾപ്പെടെ ഇതിനാവശ്യമായ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.