കൊവിഡ് ഡെൽറ്റാ വൈറസിനെ പ്രതിരോധിക്കുന്നതിനും വീഴ്ച: ചൈനയിൽ നാൽപ്പത് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ബെയിജിംങ്:
കൊവിഡ് എന്ന ദുർഭൂതത്തെ തുറന്നു വിട്ടു ലോകത്തെ മുഴുവൻ വിറപ്പിച്ച ചൈന വീണ്ടും പ്രതിസന്ധിയിൽ.
ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 ലേറെ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്ത് ചൈന. കിഴക്കൻ നഗരമായ നാൻജിങ്ങിൽ നിന്നു തുടങ്ങിയ വൈറസ് വ്യാപനം രാജ്യത്തെ 31 പ്രവിശ്യകളുടെ പകുതിയോളം പ്രദേശത്തെ കീഴടക്കി . മൂന്നാഴ്ചയിൽ ആയിരത്തോളം പേർക്കാണ് ഡെൽറ്റ പടർന്ന് പിടിച്ചത് .
വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് കർശന ലോക്ക്ഡൗണും വ്യാപക പരിശോധനയും ഏർപ്പെടുത്തിയെങ്കിലും വ്യാപനത്തെ ചെറുക്കാനായില്ല . സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ പ്രാദേശിക ഉദ്യോഗസ്ഥർക്കെതിരേയാണ് അച്ചടക്ക നടപടികൾ സ്വീകരിച്ചത് . പിഴ, സസ്‌പെൻഷൻ, അറസ്റ്റ് തുടങ്ങിയ ശിക്ഷാ നടപടികളുണ്ട്.
കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, വിമാനത്താവള അധികൃതർ തുടങ്ങിയവർക്കെതിരേയാണ് നടപടിയെന്ന് ചൈനീസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു .