ആയിരം പേർക്കു കൂടി കൊവിഡ്; രണ്ടു മരണം കൂടി; യു.എ.ഇയിലെ കൊവിഡ് മരണ നിരക്ക് ഇങ്ങനെ

അബുദാബി:
കൊവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകി, യു.എ.ഇയിൽ കൊവിഡ് നിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേർ മരിച്ചപ്പോൾ രോഗ നിരക്ക് ആയിരമായി ഉയർന്നു. കൊവിഡ് രോഗ നിരക്ക് സംബന്ധിച്ചുള്ള വിവരം ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് പുറത്തു വിട്ടത്. ചികിത്സയിലായിരുന്ന 1,649 പേർ സുഖം പ്രാപിക്കുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,09,026 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,09,378 പേർക്ക് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,90,926 പേർ രോഗമുക്തരാവുകയും 2,020 പേർ മരണപ്പെടുകയും ചെയ്തു.