ഇന്ത്യയിൽ വരും ആഴ്ചകളിൽ വാക്‌സിൻ ക്ഷാമം രൂക്ഷം; രണ്ടാം ഡോസിന് അർഹരാകുന്നവരുടെ എണ്ണത്തിൽ വർധനവ്

ന്യൂ ഡൽഹി:
രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം വരുന്ന ആഴ്ചകളിൽ രൂക്ഷമാകും. മെയ് ആദ്യവാരം കോവിഡ് ഷെയിൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരും ജൂൺ 21 ന് ശേഷം കോവാക്സിൻ സ്വീകരിച്ചവരും ഒരേ കാലയളവിൽ രണ്ടാം ഡോസിനു അർഹരാകുന്നതാണ് വാക്‌സിൻ ക്ഷാമത്തിന് കാരണം.

കണക്കുകൾ പ്രകാരം 2 മില്ലിയനോളം ഡോസുകൾ ജൂലൈ 21 മുതൽ വേണ്ടിവരും. ഇതുവരെ നൽകിയിട്ടുള്ളതിനേക്കാൾ കൂടുതൽ രണ്ടാം ഡോസുകൾ ഈ ഏഴ് ദിവസ കാലയളവിൽ നൽകേണ്ടതായി വരും.
പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമാവുകയും പലയിടത്തും വാക്‌സിനേഷൻ സെന്ററുകൾ അടച്ചിടേണ്ടി വന്നിട്ടുണ്ട്.

135 മില്യൺ വാക്‌സിൻ ഡോസുകൾ ജൂലൈ മാസം വേണ്ടി വന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി മനുസുഖ് മാണ്ഡവിയ പറഞ്ഞു.

ജൂലൈ 16 വരെയുള്ള കണക്കുകൾ പ്രകാരം 64 മില്യൺ ഡോസുകൾ ഈ മാസം നൽകി.

കഴിഞ്ഞ 7 ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏകദേശം 3.8 മില്യൺ ഡോസുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ 315 മില്യൺ ആളുകൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 235.7 ദശലക്ഷം പേർ ആദ്യ ഡോസ് വാക്‌സിനും 79.3 ദശലക്ഷം പേർ 2 ഡോസ് വാക്സിനേഷനും സ്വീകരിച്ചവരാണ്. അതായത് ഇന്ത്യയിൽ മൂന്നിൽ ഒന്ന് ആളുകളും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.