കൊവിഡ് കാലത്തും വിശ്വാസികൾക്കായി കവാടം തുറന്നിട്ട് സൗദി: ഉംറ നിർവഹിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത് 3500 ലേറെ വിസകൾ

റിയാദ്:
കോവിഡ് കാലത്ത് നിർത്തിവെച്ച വിദേശികൾക്കുള്ള ഉംറ തീർഥാടനം പുനരാരംഭിച്ച് സൗദി അറേബ്യ. മൂന്നാഴ്ചക്കുള്ളിൽ വിദേശ രാജ്യങ്ങിലേക്ക് 3,500 ലേറെ ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരിൽ 770 ആളുകൾ ഉംറ ചെയ്യാൻ മക്കയിലെത്തി.
ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ മുസ്ലിങ്ങൾക്കും സൗദി അറേബ്യയുടെ കവാടം തുറന്നിരിക്കുകയാണ്. ഹോടെൽ മുറികൾ നിശ്ചയിക്കുന്നതും നിരീക്ഷിക്കുന്നതും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കീഴിൽ പെട്ടതല്ല. അതേസമയം ഹോടെൽ മുറി നിരക്കുകൾ പുന:പരിശോധിക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സുകളോടും നിക്ഷേപകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.