രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കു കൂടി കോവിഡ്;530 മരണം; പകുതിയിലധികം രോഗികളും കേരളത്തില്‍

ന്യൂഡല്‍ഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്.

കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,157 പേര്‍ രോഗമുക്തി നേടുകയും 530 മരണം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 4,33,049 മരണമാണ് കോവിഡ് മൂലം റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 4,33,049 മരണമാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 3,23,22,258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,15,25,080 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,64,129 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രാജ്യത്താകെ 56,64,88,433 ഡോസ് കോവിഡ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തു.