കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 40,120 പുതിയ കോവിഡ് രോ​ഗികൾ കൂടി; 585 മരണം; ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ

ഡൽഹി:
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 40,120 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,21,17,826 ആയി. നിലവിൽ 3,85,227 പേരാണ് ചികിത്സയിലുള്ളത്.

585 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് ആകെ മരണം 4,30’254 ആയി. മണിക്കൂറിൽ 42,295 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,13,02,345 ആയി.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുന്നു. ഇന്നലെ മാത്രം 21,445 കേസുകളും 208 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.