കോവിഡ്‌ മാനദണ്ഡങ്ങൾ ; യുഎഇയിൽ നിയമം ലംഘിച്ചാല്‍ കനത്ത പിഴ

യുഎഇ :
യുഎഇയില്‍ മുഖാവരണം ഉപയോഗിക്കാതിരുന്നാല്‍ കനത്ത പിഴ. ലേബര്‍ ക്യാമ്പുകളില്‍ ഉള്ളവര്‍ മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം. നിയമം ലംഘിച്ചാല്‍ 5000 ദിര്‍ഹമാണ് പിഴയായി ഈടാക്കുക. ലേബര്‍ ക്യാമ്പ് നടത്തിപ്പുകാരില്‍നിന്നോ ക്യാമ്പിന്റെ ചുമതലയുള്ളയാളില്‍നിന്നോ പിഴ ഈടാക്കും. ശാരീരിക അകലം പാലിക്കേണ്ടതും നിര്‍ബന്ധമാണ്.

പൊതുയിടങ്ങളിലും മുഖാവരണവും സാമൂഹിക അകലം പാലിക്കേണ്ടതും നിര്‍ബന്ധമാണ്. മാളുകള്‍ ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളില്‍ ശാരീരിക അകലം പാലിക്കാതിരുന്നാല്‍ 3000 ദിര്‍ഹം വരെയാണ് പിഴ. കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുകയോ, സാമൂഹിക അകലം പാലിക്കാതെ ഇരിക്കുകയോ, സ്ഥാപനങ്ങളില്‍ വലിയതിരക്ക് ഉണ്ടാകുകയോ ചെയ്താല്‍ ഷോപ്പിങ് മാളുകളില്‍നിന്ന് 20,000 ദിര്‍ഹം പിഴ ഈടാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ചെറുകിടസ്ഥാപനങ്ങള്‍ക്ക് 10,000 ദിര്‍ഹവും പിഴ ഈടാക്കും.