കോവിഡ് വ്യാപനം: വിവിധ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയിരുന്ന യാത്രവിലക്ക് നീക്കി സൗദി അറേബ്യ

ജിദ്ദ:
കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് സൗദി അറേബ്യ അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, യുഎഇ എന്നീ രാജ്യങ്ങള്‍ക്കുള്ള വിലക്കാണ് ബുധനാഴ്ച രാവിലെയോടെ അവസാനിച്ചത്.

പ്രാദേശിക അന്താരാഷ്ട്ര തലത്തില്‍ കോവിഡ് സ്ഥിഗതികളില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് നീക്കിയിട്ടില്ല. നിലവില്‍ ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് ആളുകള്‍ പോയികൊണ്ടിരിക്കുന്നത്.