ആശ്വസിക്കാം; കോവിഡിന്റെ പുതിയ വകഭേദം സി.1.2 ഇന്ത്യയിൽ ഇതുവരെ ആർക്കും പിടിപെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:
ന്യൂഡൽഹി:സി.1.2 എന്ന കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഇന്ത്യയിൽ ആർക്കും ഇതുവരെ പിടിപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. മറ്റ് കൊവിഡ് വൈറസുകളേക്കാൾ അതിവേഗത്തിൽ പകരുന്ന ഇവക്കെതിരെ നിലവിൽ നൽകുന്ന വാക്സിനുകളൊന്നും ഈ വകഭേദത്തിനെതിരെ ഫലപ്രദമാകുകയുമില്ല.

ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ മേയിൽ ആണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തുന്നത്. ചൈന, കോംഗോ, മൗറീഷ്യസ്, ബ്രിട്ടൻ, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ ഇപ്പോൾ ഈ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഒരു വർഷത്തിൽ 41ൽ കൂടുതൽ തവണ ജനിതകമാറ്റം വരുത്താൻ ഈ വൈറസിന് സാധിക്കും. അതുകൊണ്ട് തന്നെ ഇവ കൂടുതൽ അപകടകാരിയുമായിരിക്കും.