കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്നവർക്ക് ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക സർക്കാർ

കർണാടക:
കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്ന ആളുകൾക്ക് കോവിഡ് നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കുന്നതല്ല.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് 72 മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുതെന്നും സർക്കാർ സർക്കുലറിൽ പറയുന്നു. വിമാനം, ബസ്, ട്രെയിൻ, സ്വകാര്യ വാഹനം മുഖേന കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എയർലൈനുകൾ, റെയിൽവേ അധികൃതർ, ബസ് കണ്ടക്ടർസ് എന്നിവർ യാത്രക്കാരിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോയെന്നത് ഉറപ്പുവരുത്തേണ്ടാതാണ്.

വിദ്യാഭ്യാസം, ബിസിനസ്സ്, എന്നീ ആവശ്യങ്ങൾക്കായി ദിവസേന കർണാടകയിൽ എത്തുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സന്ദർശകർ 15 ദിവസത്തിലൊരിക്കൽ ആർടി – പിസിആർ ടെസ്റ്റിന് വിധേയമാകുകയും നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കുകയും വേണം.