കേരളത്തിൽ വീ​ടു​ക​ളി​ല്‍ നി​ന്നും കോവിഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു- ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം:
വീ​ടു​ക​ളി​ല്‍ നി​ന്നും കോവിഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നുവെന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. 35 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ള്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ളി​ല്‍ നി​ന്നാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​ഠ​നം കാ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വീ​ട്ടി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് വ​ന്നാ​ല്‍ ആ ​വീ​ട്ടി​ലെ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഹോം ​ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ സൗ​ക​ര്യ​മു​ള്ള​വ​ര്‍ മാ​ത്ര​മേ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​വൂ. അ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​പ്പോ​ഴും ഡി​സി​സി​ക​ള്‍ ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മു​റി​യി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങ​രു​ത്. വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ളോ സാ​ധ​ന​ങ്ങ​ളോ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കേ​ണ്ട​താ​ണ്. ഓ​രോ വീ​ട്ടി​ലും കോ​വി​ഡ് എ​ത്താ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.