രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,571 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; രോ​ഗബാധിതരിൽ പ​കു​തി​യി​ല​ധി​കവും കേരളത്തിൽ


ന്യൂ​ഡ​ൽ​ഹി:

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,571 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ പ​കു​തി​യി​ല​ധി​കം രോ​ഗി​ക​ളും കേ​ര​ള​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,555 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും 540 മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 4,33,589 മ​ര​ണ​മാ​ണ് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നെ​ന്ന് രാ​ജ്യ​ത്ത് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ൽ 3,63,605 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ 150 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

രാ​ജ്യ​ത്തു​ട​നീ​ളം 57,22,81,488 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തു.