രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ 42,982 പുതിയ രോ​ഗികൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടയാണ് ഇത്.

24 മണിക്കൂറിനിടെ 533 കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,11,076 ആയി.
ഇന്നലത്തേക്കാൾ 357 കേസുകളാണ് ഇന്ന് കൂടിയിരിക്കുന്നത്.

41, 726 പേരാണ് രോഗമുക്തി നേടിയത്. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,26,290 ആയി. രാജ്യത്ത് ഇതുവരെ 48,93,42,295 ഡോസ് വാക്‌സിനാണ് നല്‍കിയത്.