കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,948 പേർക്ക് കൂടി കോവിഡ്; 38,487 രോ​ഗമുക്തർ;403 മരണം

ന്യൂഡൽഹി:
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,948 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 38,487 പേർ രോഗമുക്തരായി. 15,85,681 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

403 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 4,34,367 ആയി.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,53,398 ആയി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്.

15,85,681 ടെസ്റ്റുകളാണ് രാജ്യത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയത്. 1.34 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.