ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 36,083 പേ​ർ​ക്ക് കൂടി കോവിഡ്: 493 മരണം; 37,927 പേർക്ക് രോ​ഗമുക്തി

ന്യൂ​ഡ​ൽ​ഹി:
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 36,083 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 493 മ​രണം കൂടി റിപ്പോർട്ട് ചെയ്ത​തോ​ടെ ആകെ മ​ര​ണ​സം​ഖ്യ 4,31,225 ആ​യി. 37,927 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,21,92,576 ആ​യി. നി​ല​വി​ൽ 3,85,336 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 3,13,76,015 കോ​ടി പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 73,50,553 ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​ത് വ​രെ 54,38,46,290 ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.