ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 38,667 കോവിഡ് രോ​ഗികൾ കൂടി; 35,743 രോ​ഗമുക്തർ; മരണം 478

ന്യൂ​ഡ​ൽ​ഹി:
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 38,667 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 478 പേ​ർ കോവിഡ് മൂലം മ​രി​ച്ചു. ചികിത്സയിലായിരുന്ന 35,743 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മൊ​ത്തം മ​ര​ണ​സം​ഖ്യ 4,30,732 ആ​യി. നി​ല​വി​ൽ 3,87,673 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗം 3,13,38,088 കോ​ടി പേ​ർ ഇ​തു​വ​രെ സു​ഖം​പ്രാ​പി​ച്ചു.

ഈ ​ആ​ഴ്ച​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.05 ശ​ത​മാ​ന​മാ​ണ്. ഇ​ത് വ​രെ 53.61 കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.