രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ബാധ; 491 മരണം; 43,910 രോ​ഗമുക്തർ

ന്യൂ​ഡ​ൽ​ഹി:
രാ​ജ്യ​ത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 39,070 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ബാധ സ്ഥി​രീ​ക​രി​ച്ചു. 491 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇതോടെ ആ​കെ മ​ര​ണം 4,27,862 ആ​യി.

43,910 പേ​ർ അസുഖത്തിൽ നിന്ന് സുഖം പ്രാ​പി​ച്ചു. നി​ല​വി​ൽ 4,06,822 പേ​രാ​ണ് ‌ചി​കി​ത്സ​യി​ലു​ള്ള​ത്. രാജ്യത്ത് ആകെ 3,19,34,455 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 3,10,99,771 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​വ്യാ​പ​ക പ്ര​തി​രോ​ധ കു​ത്തി വ​യ്പി​ന്‍റെ ഭാ​ഗ​മാ​യി 50,68,10,492 ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 55,91,657 ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു.