രാജ്യത്ത് 24 മണിക്കൂറിനിടെ 38,628 പേർക്കു കൂടി കോവിഡ്; 40,017 രോ​ഗമുക്തർ

ന്യൂഡൽഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 617 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.

40,017 പേർ രോഗമുക്തി നേടി. 4,12,153 കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോൾ ഉള്ളത്. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 3,10,55,861 ആ​യി ഉ​യ​ർ​ന്നു.

ആ​കെ മ​ര​ണം 4,27,371 ആ​യി. രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,18,95,385 ആ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,55,138 പേ​ർ​ക്ക് വാ​ക്‌​സി​ൻ കു​ത്തി​വ​ച്ചു. 50,10,09,609 ഡോസ് വാക്‌സിൻ ഇതുവരെ നൽകി.