ഇന്ത്യയിൽ കോവിഡ് രോ​ഗമുക്തി നിരക്ക് 98.07% ; 24 മണിക്കൂറിനിടെ 18,987 പുതിയ കോവിഡ് രോ​ഗികൾ കൂടി

ന്യൂഡൽഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,987 പുതിയ കോവിഡ് രോ​ഗികൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,40,20,730 ആയി. 246 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,435 എത്തി.

19,808 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,33,62,709 ആയി. 98.07% ആണ് രോഗമുക്തി നിരക്ക്. നിലവിൽ 2,06,586 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 215 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.