രാജ്യത്ത് 24 മണിക്കൂറിൽ 38,948 പുതിയ കോവിഡ് രോ​ഗികൾ കൂടി; രോഗമുക്തി നിരക്ക് 97.44%

ന്യൂഡൽഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 38,948 പുതിയ കോവിഡ് രോ​ഗികൾ കൂടി. ഒറ്റ ദിവസം 43,903 പേരാണ് രോഗമുക്തി നേടിയത്. 97.44 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതോടെ ആകെ രോഗമുക്തർ 3,21,81,995. നിലവിൽ 4,04,874 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ഇന്നലത്തേതിലും 8.5 ശതമാനം കുറവ് പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 3,30,27,621 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,40,752 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 68.75 കോടി ഡോസ് വാക്സീനാണ് വിതരണം ചെയ്തത്.