രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,134 പുതിയ കോവിഡ് രോ​ഗികൾ; 422 മരണം; 36,946 രോ​ഗമുക്തർ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 40,134 പേ​ർ​ക്ക് കോ​വി​ഡ് ബാധ സ്ഥി​രീ​ക​രി​ച്ചു. ഇതോടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ​രോ​ഗുകളുടെ എ​ണ്ണം 3,16,95,358 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ 4,13,718 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 422 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 4,24,773 ആ​യി. 36,946 പേ​ർ രോ​ഗ​മു​ക്തി നേടി.

ഇതോടെ രാജ്യത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,08,57,467 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 17,06,598 പേ​ർ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ 47,22,23,639 പേ​ർ രാ​ജ്യ​ത്ത് വാ​ക​സി​ൻ എ​ടു​ത്തി​ട്ടു​ണ്ട്.