രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 30,773 പേ​ർ​ക്ക് കൂടി കോ​വി​ഡ്; രോ​ഗ​ബാ​ധ​യി​ൽ 13.7 ശ​ത​മാ​നം കു​റവ്; മരണം 309

ന്യൂ​ഡ​ൽ​ഹി:
രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 30,773 പേ​ർ​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 38,945 പേ​ർ രോ​ഗമുക്തി നേടി. 309 മ​ര​ണ​ങ്ങ​ളാണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ളത്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ രോ​ഗ​ബാ​ധ​യി​ൽ 13.7 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രും മ​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് നി​ല​വി​ൽ കേ​ര​ള​ത്തി​ലാ​ണ്.

ശ​നി​യാ​ഴ്ച 19,325 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 3,391 പേ​ർ​ക്ക് മാ​ത്രമാണ്.