കോവിഡ് ഡെൽറ്റ പ്ലസ്; മഹാരാഷ്ട്രയില്‍ രണ്ട് മരണം കൂടി

മുംബൈ:

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയില്‍ രണ്ട് മരണം കൂടി. രത്‌നഗിരി, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സം​സ്ഥാ​ന​ത്ത് പു​തു​താ​യി 20 പേ​ർ​ക്ക് കൂ​ടി ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചിരുന്നു. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജി​നോ​മി​ക്‌​സ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം മൂ​ല​മു​ള്ള കേ​സു​ക​ള്‍ 65 ആ​യി വ​ര്‍​ധി​ച്ച​താ​യി മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ വ​കു​പ്പ് ബു​ധ​നാ​ഴ്ച അ​റി​യി​ച്ചിരുന്നു. പുതിയതായി തിരിച്ചറിഞ്ഞ 20 രോഗികളില്‍ ഏഴ് പേര്‍ മുംബൈയിലാണ്.

പുണൈയില്‍ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.