കോ​വി​ഡ് മരണം ; ദാ​രി​ദ്യ രേഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ നൽകും

തിരുവനന്തപുരം :
കോവിഡ് മൂലം മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ സമാശ്വാസ ധനമായി നൽകുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മൂ​ന്നു വ​ർ​ഷത്തേ​ക്കാ​ണ് തു​ക ആ​ശ്രി​ത​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ന​ൽ​കു​ക.
ആ​ശ്രി​ത കു​ടും​ബ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ ആ​ദാ​യ നി​കു​തി​ദാ​യ​ക​രോ ഇ​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്തും. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തോ പു​റ​ത്തോ രാ​ജ്യ​ത്തി​ന് പു​റ​ത്തോ മ​ര​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ലും കു​ടും​ബം സം​സ്ഥാ​ന​ത്ത് സ്ഥി​ര താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ​നു​കൂ​ല്യം ന​ൽ​കും.

ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ശ്ച​യി​ക്കു​മ്പോൾ മ​രി​ച്ച​യാ​ളു​ടെ വ​രു​മാ​നം ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച 50,000 രൂ​പ​യ്ക്കു പു​റ​മേ​യാ​ണു സ​മാ​ശ്വാ​സം ന​ൽ​കു​ക.