അയർലൻഡിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നു: മന്ത്രിതലയോഗം ഉടൻ; കുട്ടികൾക്കും വാക്‌സിൻ നൽകാൻ ആലോചന

ഡബ്ലിൻ: അയർലൻഡിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു. ഇത് ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഉടൻ ചേരും. കൊവിഡ് കേസുകൾ രാജ്യത്ത് സാവധാനം വർദ്ധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. തിങ്കളാഴ്ച 177 രോഗികളാണ് ആശുപത്രികളിലുണ്ടായിരുന്നത്. 14 പേർ തീവ്രപരിചണവിഭാഗത്തിലും 27 പേർ ആശുപത്രികളിലുമുണ്ട്. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കു കുത്തിവയ്പ്പു നൽകുന്നതിനുള്ള ആലോചനാ യോഗം ചേരും.