കോവിഡിനെ പിടിച്ചുകെട്ടി ബ്രിട്ടൻ; നിയന്ത്രണങ്ങളും വാക്‌സിനുകളും ഫലം കണ്ടു തുടങ്ങി; രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതായി റിപ്പോർട്ടുകൾ

ബ്രിട്ടൻ:
കോവിഡ് ഇങ്ങനെ പിടിതരാതെ ഓടി കളിച്ചു കൊണ്ടിരിക്കുകയാണ്. സാനിറ്റൈസറും, മാസ്കും, വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ എല്ലാം ഉപയോഗിച്ച്, ഇതിനെ ഇവിടെ നിന്നും ഓടിക്കാൻ എല്ലാവരും പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുന്നുണ്ട്.

എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കിയാണ് കോവിഡ് 19 മുന്നോട്ട് പോകുന്നത്. കോവാക്സിനും, കോവി ഷീൽഡും, ഫൈസറും അടക്കം പ്രതിരോധ മരുന്നുകൾ നമുക്ക് മുൻപിലുണ്ട്. എന്നാൽ കോവിഡ് ദിനംപ്രതി പുതിയ പുതിയ വകഭേദങ്ങൾ നമുക്ക് മുൻപിൽ അവതരിപ്പിച്ച് വലിയ ഒരു വെല്ലുവിളി ഉയർത്തുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ലോകത്ത് ആകമാനം വലിയ ദുരന്തങ്ങൾ ആണ് നൽകിയത്. മരണം ഇരട്ടിയായി വർധിച്ചു. പ്രായമായവർക്ക് മാത്രമല്ല, ചെറുപ്പക്കാരിലും കോവിഡിന്റെ രണ്ടാം തരംഗം ഭീഷണി ഉയർത്തി.

ആദ്യത്തെ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ വൈറസിന് വകഭേദം നടന്നതിനാൽ മനുഷ്യൻ നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും അത്രത്തോളം തന്നെ ഭീകരമായിരുന്നു.

ബ്രിട്ടണിൽ രണ്ടാം തരംഗം വലിയ ഒരു മരണ നിരക്കിലേക്കാണ് രാജ്യത്തിനെ എത്തിച്ചത്. ഒന്നാം തരംഗത്തേക്കാൾ ഭീകരമായിരുന്നു രണ്ടാം തരംഗം. എന്നാൽ പുതിയ ഡാറ്റ പ്രകാരം ബ്രിട്ടനിൽ ഇപ്പൊൾ കോവിഡ് കേസ് കുറഞ്ഞു കൊണ്ട് ഇരിക്കുകയാണ്.

ദിവസവും രണ്ടു ലക്ഷം വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യും എന്ന് മുന്നറിയിപ്പ് നൽകിയിരുന്ന പ്രദേശത്ത് ഇപ്പോൾ രോഗികൾ 24950 മാത്രമാണ്. എന്നാൽ അത് വിശ്വസനീയമായ ഒരു കുറവ് ആണോ എന്ന് ഇത് വരെ പറയാൻ പറ്റിയിട്ടില്ല.

യഥാർത്ഥത്തിൽ രാജ്യത്ത് വൈറസ് ബാധ കുറയുന്നതാണോ, രണ്ടാം തരംഗം കുറഞ്ഞ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നതാണോ? അതോ മറ്റെന്തെങ്കിലും കാരണം കൊണ്ട് താൽക്കാലികമായി രോഗ ബാധ കുറഞ്ഞതാകാം എന്നും സംശയിക്കുന്നു. നിലവിൽ പ്രതീക്ഷിച്ചിരുന്നതിന്റെ 10 ശതമാനം മാത്രമാണ് ബ്രിട്ടണിൽ ഇപ്പോഴുള്ള വൈറസ് ബാധ.

രാജ്യവ്യാപകമായി വാക്സിൻ വിതരണം നടത്തിയതു കൊണ്ടാണോ, അതോ ബ്രിട്ടണിലെ ആളുകളുടെ സോഷ്യൽ ബിഹേവിയറിൽ വന്ന മാറ്റം കൊണ്ടാണോ ഇത്തരത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാൻ കാരണം എന്ന സംശയം നിലനിൽക്കുന്നുണ്ട്. കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിയത് ആളുകളിൽ രോഗ പ്രതിരോധ ശേഷി ഉയർത്തുന്നതിന് ഒരു കാരണമായിട്ടുണ്ട്.

വേനൽ അവധി ആരംഭിച്ചതും, കുട്ടികൾ തമ്മിൽ കാണാൻ ഉള്ള സാഹചര്യം കുറച്ചു. അതായത് ഈ കാലയളവിൽ വലിയ ഒരു സമൂഹത്തിനെ കൂടി ചേരലിൽ നിന്ന് ഒഴിവാക്കാൻ സാധിച്ചു. ഇതും രോഗം പടരുന്നത് കുറയ്ക്കുന്നതിന് ഒരു കാരണമായി കണക്കാക്കുന്നു.

കഴിഞ്ഞ ഒരു ആഴ്ചത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഒരു പക്ഷെ കുറഞ്ഞതാണോ , പരിശോധിച്ച ആളുകളുടെ എണ്ണത്തിൽ വന്ന മാറ്റം ആണോ ഇത്തരത്തിൽ ഒരു വ്യത്യാസം വരാൻ കാരണമെന്ന് തീർച്ചയില്ല.

നിലവിൽ മൂന്ന് ആഴ്ചത്തെ എങ്കിലും പരിശോധന ഫലം ഉണ്ടെങ്കിൽ മാത്രമേ കൃത്യമായ രോഗവ്യാപനത്തെ കുറിച്ചുള്ള ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ. ഇവിടെ ബ്രിട്ടനു മുൻപിൽ ഉള്ളത് ആറ് ദിവസത്തെ കണക്ക് മാത്രമാണ്. ഇത് വെച്ച് രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു എന്ന് പറയുവാനും സാധിക്കില്ല.

ബ്രിട്ടണിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സ്കോർട്ട്ലന്റിൽ സമ്മർ വെക്കേഷൻ നേരത്തെ തുടങ്ങിയിരുന്നു. ഈ കാലയളവിൽ ഇവിടുത്തെ രോഗവ്യാപനത്തിന്റെ കണക്കിലും കുറവ് രേഖപെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ ബ്രിട്ടണിൽ കോവിഡ് വ്യാപന നിരക്ക് കുറയുന്ന ഈ കണക്ക് ശരിയായി വരാനാണ് സാധ്യത.