ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി കടന്നു: കേസുകൾ കുത്തനെ ഉയരുന്നത് ആശങ്ക

ലണ്ടൻ:
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 43.57 ലക്ഷം പേർ മരിച്ചു.നിലവിൽ ഒരുകോടി അറുപത്തിയൊൻപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഒരു ലക്ഷത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിമൂന്ന് ലക്ഷമായി ഉയർന്നു.6.39 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 40,120 പേർക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. 585 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി. നിലവിൽ 3.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.