കോവിഡ്‌ 19 : ഒമാനിൽ പോസിറ്റീവ് കേസുകളിൽ കുറവ് ; 25 ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രി

മസ്‌കത്ത് :
ഒമാനില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 25 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രി ഡോ.അഹ്മദ് മുഹമ്മദ് അല്‍ സഈദി .ഡിപ്ലോമാറ്റിക് ക്ലബില്‍ ചേര്‍ന്ന അംബാസഡര്‍മാരുടെയും നയതന്ത്ര കാര്യാലയ മേധാവിമാരുടെയും രാജ്യാന്തര ഏജന്‍സികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് സ്ഥിതി ഗതികള്‍ കൂടുതല്‍ മെച്ചപ്പെടുകയാണ്. അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരെ കര്‍ശനമായി പരിശോധിക്കുന്നു. കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് സുതാര്യതയായിരുന്നു സുല്‍ത്താനേറ്റിന്റെ കൈമുതല്‍. ഊഹാപോഹങ്ങളും വ്യാജപ്രചാരണങ്ങളും അവഗണിക്കണം. ചില വിദേശ മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.”അദ്ദേഹം പറഞ്ഞു .75 ശതമാനത്തിനും ആദ്യ ഡോസ് വാക്സീന്‍ നല്‍കി. 42 ശതമാനത്തിന് രണ്ടാം ഡോസും നല്‍കിയതായും പ്രതിനിധികള്‍ വിശദീകരിച്ചു