കോവിഡ്‌ വ്യാപനം ; നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണമെന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി:
കോവിഡ് നിലനില്‍ക്കെ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. സെ​പ്റ്റം​ബ​ര്‍ 12 ന് ​ന​ട​ക്കു​ന്ന നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാഹു​ലി​ന്‍റെ ഈ പ്ര​തി​ക​ര​ണം . എന്നാല്‍ 16 ല​ക്ഷം പേ​ര്‍ എ​ഴു​തു​ന്ന പ​രീ​ക്ഷ ചി​ല വി​ദ്യാ​ര്‍​ഥിക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്‌ മാ​റ്റി​വ​യ്ക്കാ​നാ​കി​ല്ലെന്നായിരുന്നു കോടതി വാദിച്ചത്.