കേരളത്തിലെ കോവിഡ്‌ വ്യാപനം ; അതിർത്തിയിൽ നിയന്ത്രങ്ങൾ ശക്തമാക്കി തമിഴ്നാട് സർക്കാർ

കോയമ്പത്തൂര്‍ :
കേരളത്തിലെ കോവിഡ് വ്യാപനംരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്‌നാട് സർക്കാർ.പനിയോ ജലദോഷമോ പോലെ പക‌ര്‍ച്ചാവ്യാധി ലക്ഷണങ്ങളുള‌ളവരെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ല.അതി‌ര്‍ത്തി വഴി എത്തുന്നവരുടെ കര്‍ശന പരിശോധനയ്‌ക്ക് ആരോഗ്യപ്രവര്‍ത്തകരെ കൂടുതലായി നിയോഗിച്ചെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്‌ടര്‍ ജി.എസ് സമീരന്‍ പറഞ്ഞു.അതിര്‍ത്തി കടന്ന് പോകുന്ന വാഹനങ്ങളിലുള‌ളവര്‍ യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം.