കോവിഡ്‌ 19 ; രാജ്യത്ത് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണത്തിൽ വര്‍ധന

ന്യൂഡല്‍ഹി :
രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണത്തിൽ വര്‍ധന.പുതിയ കണക്ക് അനുസരിച്ച്‌ ചികിത്സയിലുള്ളവരില്‍ 7 ശതമാനം കുട്ടികളാണ് .മാര്‍ച്ചില്‍ ഇത് 4 ശതമാനത്തില്‍ താഴെ ആയിരുന്നു. അതേസമയം കേരളത്തില്‍ ചികില്‍സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികളാണ്.18 വയസിന് മുകളിലുള്ളവരില്‍ വാക്സിനേഷന്‍ ഉള്ളതിനാല്‍ ഇനി കൊവിഡ് കാര്യമായി ബാധിക്കുക കുട്ടികളെയാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.