കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു

ന്യൂഡൽഹി:
മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനാണ് തീരുമാനം.

മമത ബാനര്‍ജിയെയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെയും കാണാന്‍ അസമിലെ നേതാവ് സുഷ്മിത കൊല്‍ക്കത്തയിലാണ്.
ഇന്ന് രാവിലെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ബയോയില്‍ മുന്‍ അംഗം എന്ന് രേഖപ്പെടുത്തിയതോടെയാണ് പാര്‍ട്ടി വിട്ടതായി വ്യക്തമായത്.