ലഖിംപുർ ഖേരി: കോ​ൺ​ഗ്ര​സ് സം​ഘം ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി​യെ കാ​ണും

ന്യൂ​ഡ​ൽ​ഹി:
ലഖിംപുർ ഖേരി സംഭവത്തിൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സം​ഘം ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി​യെ കാ​ണും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30നാ​ണ് രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ൻ അ​നു​മ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൻറെ വ​സ്തു​ത​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ മെ​മ്മോ​റാ​ണ്ടം അ​വ​ത​രി​പ്പി​ക്കും.

രാ​ഹു​ൽ ഗാ​ന്ധി​യെ കൂ​ടാ​തെ എ.​കെ. ആ​ൻറ​ണി ഉ​ൾ​പ്പെ​ടെ അ​ഞ്ച് മു​തി​ർ​ന്ന നേ​താ​ക്ക​ളും സം​ഘ​ത്തി​ലു​ണ്ടാ​കും. കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ൻറെ ആ​വ​ശ്യം.

അതേസമയം, കർഷക കൊലപാതകത്തിൽ ആശിഷ്മിശ്ര ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.