കൊളംബിയയിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം: നാലു മരണം

ബൊഗോട്ട:
കൊളംബിയയിലെ കൽക്കരി ഖനിയിൽ വൻ സ്‌ഫോടനം. നാലു പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. ഏഴു തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപെടുത്തുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഓക്‌സിജൻ എത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഓക്‌സിജൻ ലഭ്യമാക്കുന്നതിനായി, ഖനിയിൽ ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.