മുഖ്യമന്ത്രിയ്ക്കു വധഭീഷണി: ഭീഷണി മുഴക്കിയത് കോട്ടയത്തു നിന്നും; പ്രതിയെ തൃപ്പൂണിത്തുറയിൽ നിന്നും പിടികൂടി

കോട്ടയം :മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ വൈക്കം സ്വദേശി ശിവകുമാർ പൊലീസ് പിടിയിൽ. പ്രതിയെ പിടികൂടിയത് കോട്ടയം ജില്ല പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘമാണ്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ ട്രെയിസ് ചെയ്താണ് പ്രതിയുടെ പിന്നാലെ പൊലീസ് എത്തിയത്.

ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പൊലീസ് മർദ്ദനത്തിന് മേൽ നടപടി എടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഫോൺ സന്ദേശം. രണ്ട് ദിവസം മുൻപും മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം എത്തിയിരുന്നു. ക്ലിഫ് ഹൌസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതൻ പറഞ്ഞത്. ഇയാളെ സേലത്ത് നിന്നും തമിഴ്‌നാട് പൊലീസ് പിടികൂടിയിട്ടുണ്ട്.