യു എസ് ചൈന മത്സരം : ഇരു രാജ്യങ്ങളും തമ്മിൽ സംഘര്‍ഷം ഒഴിവാക്കാൻ ഷീ ജിങ്​ പിങ്ങിനെ വിളിച്ച് ജോ ബൈഡന്‍

വാഷിങ്​ടണ്‍:
ഏഴ്​ മാസത്തിനിടെ ആദ്യമായി ചൈനീസ്​ പ്രസിഡന്റ് ​ ഷീ ജിങ്​ പിങ്ങിനെ വിളിച്ച്‌​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍.ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം സംഘര്‍ഷമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്​ ബൈഡന്‍ പ്രതികരിച്ചതായി വൈറ്റ്​ ഹൗസ്​ വ്യക്​തമാക്കി.ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മത്സരം വേണമെന്ന്​ യു.എസ്​ ആഗ്രഹിക്കുന്നുണ്ട്​. എന്നാല്‍, അത്​ സംഘര്‍ഷത്തിന്‍റെ അവസ്ഥയിലേക്ക്​ പോകരുതെന്നാണ്​ ആഗ്രഹമെന്നും ബൈഡന്‍ ഷീയോട്​ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആശങ്കയായി നിലനില്‍ക്കുന്ന പ്രശ്​നങ്ങളില്‍ ചര്‍ച്ചയുണ്ടായെന്ന്​ ചൈനീസ്​ ടെലിവിഷനും റിപ്പോര്‍ട്ട്​ ചെയ്​തു. എന്നാല്‍, ഇതുസംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വിടാന്‍ ഇരു രാജ്യങ്ങളും തയാറായില്ല.