ചൈനയിലെ ജര്‍മ്മന്‍ അംബാസഡർ ജാന്‍ ഹെക്കര്‍ അന്തരിച്ചു

ബെയിജിങ് :
ജര്‍മ്മന്‍ അംബാസഡർ ജാന്‍ ഹെക്കര്‍ അന്തരിച്ചു. രണ്ടാഴ്‌ച്ച മുന്‍പാണ് ചൈനയില്‍ അംബാസഡറായി സ്ഥാനമേറ്റത്. മരണകാരണം വ്യക്തമല്ല. 54 കാരനായ ഹെക്കര്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മുന്‍ ഉപദേഷ്ടാവായിരുന്നു.

ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഓഗസ്റ്റ് ഒന്നിനാണ് ചൈനയില്‍ സ്ഥാനമേറ്റത്.ഹെക്കര്‍ ആഗസ്ത് 24 ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തില്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നതായി ബെയ്ജിംഗിലെ ജര്‍മ്മന്‍ എംബസി അറിയിച്ചു.

ദീര്‍ഘകാല ഉപദേശകന്റെ മരണത്തില്‍ ആംഗല മെര്‍ക്കല്‍ അനുശോചനമറിയിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിനും ഹെക്കറിന് അനുശോചനം അറിയിച്ചു. സ്ഥാനമേറ്റെടുത്തതുമുതല്‍ ചൈന-ജര്‍മ്മനി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ഹെക്കറെന്നായിരുന്നു വാങ് വെന്‍ബിന്റെ പ്രതികരണം.