ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വർദ്ധനവ്; കാരണം ഡെൽറ്റ വൈറസുകളെന്ന് അധികൃതർ

ബെയ്‌ജിങ്‌:
ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുകയാണ്. ഇപ്പോഴത്തെ ഈ വർദ്ധനവിന് കാരണം ഡെൽറ്റ വൈറസുകളാണെന്ന് ആരോഗ്യ അധികൃതർ പറയുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ട്ടിട്ടുണ്ട്.
ഫുജിയാൻ പ്രൊവിൻസിലും ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയും ഉൾപ്പെടെ 55 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
നാൻജിംഗിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒൻപത് ക്ലീനർമാരിൽ ജൂലൈ 20 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന്, 200 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.