ചൈനയിലെ ആനക്കൂട്ടം തിരികെ മടങ്ങുന്നു; സഞ്ചാരം നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍

ബെയ്ജിങ്:
ഒരു വര്‍ഷത്തോളമായി തുടരുന്ന യാത്ര അവസാനിപ്പിച്ച് ചൈനയിലെ ആനക്കൂട്ടം സിഷ്വങ്ബന്ന വന്യജീവിസങ്കേതത്തിലേക്കു മടങ്ങുന്നു. വ്യവസായ- വിനോദ സഞ്ചാര മേഖലയായ കുന്‍മിങ്ങിനു സമീപം വരെ എത്തിയ ശേഷമാണ് യാത്രയില്‍ നിന്ന് മടങ്ങുന്നത്. യാത്രയില്‍ ആനക്കൂട്ടത്തിനു തടസ്സം സൃഷ്ടിക്കാതിരിക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനുമായി പ്രത്യേക താരയും ആഹാരവും സജ്ജമാക്കിയിട്ടുണ്ട്. സഞ്ചാരം നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് 16 ആനകളുടെ കൂട്ടം യാത്ര തുടങ്ങിയത്. തുടക്കത്തിലേ യാത്ര മതിയാക്കിയ 2 ആനയും കൂട്ടം തെറ്റിപ്പോയ കൊമ്പനും നേരത്തേ തന്നെ വനത്തിലേക്കു മടങ്ങി.