പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച ചെന്നൈ സ്വദേശി പിടിയിൽ: 62 കാരനെ പിടികൂടിയത് യു.പി പൊലീസ് വീടു വളഞ്ഞ്

ചെന്നൈ:
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ 62 കാരനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തു യു.പി പൊലീസ്. യു.പിയിൽ നിന്നും ചെന്നൈയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ചെന്നൈയിലെത്തി യു.പി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൻമോഹൻ മിശ്ര എന്നയാളാണ് അറസ്റ്റിലായത് .35 വർഷം മുമ്പ് യു.പിയിൽനിന്നെത്തി ചെന്നൈയിൽ സ്ഥിരതാമസമാക്കിയയാളാണ് മൻമോഹൻ.
‘പാൻ കാർഡും ആധാർ കാർഡും ലഭ്യമാക്കുന്ന ഏജന്റാണ് മൻമോഹൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് ഇയാൾ . ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിഡിയോകളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ഇദ്ദേഹം നിരന്തരം വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹിന്ദിയിലാണ്? ഇദ്ദേഹത്തിൻറെ വിഡിയോകൾ. ഈ വിഡിയോകൾക്ക് യുപിയിൽ വൻ പ്രചാരം ലഭിച്ചിരുന്നു. അതെ സമയം വിഡിയോ വൈറലായതോടെ ചിലർ വിഡിയോക്ക് എതിരെ എതിർപ്പുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നു ഇദ്ദേഹം ചെന്നൈയിലുണ്ടെന്നു കണ്ടെത്തിയ യു.പി പൊലീസ് ഇവിടെ എത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.