പുതുക്കിയ ബാങ്കിംഗ് നിയമങ്ങൾ ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും

ന്യൂ ഡൽഹി:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച ബാങ്കിംഗ് നിയമങ്ങളിലെ മാറ്റങ്ങൾ ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. അക്കൗണ്ട് ഉടമകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കാൻ ഇടയുണ്ട്. അതേസമയം, പ്രതിമാസ തവണകൾ അടയ്ക്കുന്നവർക്കും ശമ്പളം ലഭിക്കുന്നവർക്കും ഇവ പ്രയോജനപെടും.

ഓഗസ്റ്റ് 1 മുതൽ എല്ലാ ദിവസങ്ങളിലും നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) സംവിധാനം ലഭ്യമാകുമെന്ന് ആർബിഐ അറിയിച്ചു. എ ടി എം വഴിയുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾക്ക് ചാർജുകൾ കൂടും. ഇന്റർചേഞ്ച് ഫീസ് 15 രൂപയിൽ നിന്ന് 17 രൂപയാക്കി വർദ്ധിപ്പിക്കും. സാമ്പത്തികേതര ഇടപാടുകൾക്കായി, ഈ ഫീസ് 5 രൂപയിൽ നിന്ന് 6 രൂപയ്ക്കും.