26 C
Kottayam
Monday, July 26, 2021
തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിസ് ബിസിനസ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുന്നോട്ടുെവച്ച നിർദേശങ്ങളിൽ 85 ശതമാനവും കേരളം നടപ്പാക്കി. ബാക്കിയുള്ള 15 ശതമാനം വ്യവസ്ഥകൾ കേരളത്തിന് ബാധകമല്ലാത്തവയാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതും തൊഴിലാളി സൗഹൃദവുമായ വ്യവസായങ്ങളാണ് കേരളത്തിനു ആവശ്യം. ഇത്തരത്തിലുള്ള...
സ്വന്തം ലേഖകൻ കോട്ടയം: ജനാധിപത്യ കേരളത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും നികത്താനാവാത്ത വിടവാണ് ഉഴവൂർ വിജയന്റെ വേർപാടെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എൻ. സി. പി. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉഴവൂർ വിജയന്റെ നാലാമത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം. ദൃഢമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായിരുന്ന ഉഴവൂർ...
സ്വന്തം ലേഖകൻ കോട്ടയം : ഭരണഘടനാ അവകാശങ്ങളും കാലികമൗലിക വിഷയങ്ങളും സാമൂഹിക നീതിയും തുല്യനീതിയും മുൻനിർത്തി ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ്(എം) പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നിലവിലുള്ള ആശങ്കകൾ ദുരീഹരിക്കുവാൻ സർക്കാരുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന നേതൃയോഗം കോട്ടയം പാർട്ടി ഓഫീസ് ഹാളിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു...
സ്വന്തം ലേഖകൻ കോട്ടയം: മുൻ ഗതാഗത-ദേവസ്വം മന്ത്രി കെ .ശങ്കരനാരായണ പിളളയുടെ നിര്യാണത്തിൽ എൻ.സി പി. ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്, ജനറൽ സെക്രട്ടറി കെ.ആർ രാജൻ, സുബാഷ് പുഞ്ചക്കോട്ടിൽ, നിർവ്വാഹക സമിതി അംഗങ്ങളായ റ്റി .വി . ബേബി,...
സ്വന്തം ലേഖകൻ സംക്രാന്തി: സംക്രാന്തി വാണിഭത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് മന്ത്രി വി.എൻ വാസവൻ സംക്രമദീപം തെളിയിച്ചു. സംക്രാന്തി വിളക്കമ്പലം സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സംരക്ഷണ സമിതി രക്ഷാധികാരി, മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സഹകരണരജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ സംക്രമദീപം തെളിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മധുരമന ജയദേവൻ നമ്പൂതിരിയെ മന്ത്രി ആദരിച്ചു. കോട്ടയം...
സ്വന്തം ലേഖകൻ കൊച്ചി: സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമായി നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങളില്‍ റേഡിയോ എന്ന മാധ്യമത്തിന് വലിയ പങ്ക്...
സ്വന്തം ലേഖകൻ കോട്ടയം: എൽ.ഡി.എഫ് സർക്കാർ വിളകൾക്കു പ്രഖ്യാപിച്ച താങ്ങുവില നടപ്പാക്കാത്തതിലും കിസ്സാൻ സമ്മാൻ നിധി അർഹരായ കർഷകർക്ക് നൽകാതെ പദ്ധതി അട്ടിമറിക്കുന്ന, സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും കർഷകമോർച്ച കോട്ടയത്ത് ഗാന്ധിസ്ക്വയറിൽ ധർണ നടത്തി. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗം ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം...
സ്വന്തം ലേഖകൻ കൊച്ചി:എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30-ന് മേയർ എം. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യ പ്രഭാഷണം നടത്തും. ടാറ്റ സൺസ്...
സ്വന്തം ലേഖകൻ കോട്ടയം: ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനം അനുസരിച്ച് ജില്ലയിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ ജൂലൈ 15-ന് പ്രതിഷേധ ദിനം ആചരിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും യോഗവും നടത്തി. കാലതാമസം ഒഴിവാക്കി സാർവത്രികവും സൗജന്യവുമായി...
സ്വന്തം ലേഖകൻ കോട്ടയം: പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതത്തിന്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കാമ്പസിനുള്ളിൽ ജീവനക്കാർ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS