30 C
Kottayam
Tuesday, October 19, 2021
വാഷിംഗ്ടണ്‍:മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ (84)​ കൊവിഡ് ബാധിച്ച്‌ മരിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായിരുന്നു പവല്‍.അദ്ദേഹത്തിന്റെ കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തു വിട്ടത്. 'പവല്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിച്ച വാള്‍ട്ടര്‍ റീഡ് നാഷണല്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ക്കും മറ്റു...
കാലിഫോര്‍ണിയ :അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആശുപത്രിയില്‍. യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷനെ തുടര്‍ന്ന് കാലിഫോര്‍ണിയിലെ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്റനെ പ്രവേശിപ്പിച്ചത്.ഇന്‍ഫെക്ഷന്‍ രക്തത്തിലേക്കും കലര്‍ന്നതാണ് ആശുപത്രിയിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതായും, ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരായ അല്‍പേഷ് അമിന്‍, ലിസ ബര്‍ഡാക്ക് എന്നിവര്‍ അറിയിച്ചു. ക്ലിന്റന്‍ വീട്ടുകാരുമായി സംസാരിച്ചു. മരുന്നുകളോട് ശരീരം...
വാഷിങ്ടൺ :മുൻ അഫ്ഗാനിസ്ഥാൻ സർക്കാർ അമേരിക്കയിൽ നിക്ഷേപിച്ച സമ്പത്ത് വിട്ടുനൽകുന്നത് താലിബാന്റെ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കും എന്ന് അമേരിക്ക.ആസ്തി വിട്ടുനൽകണമെന്ന് കഴിഞ്ഞയാഴ്ച ദോഹയിൽ ബൈഡൻ സർക്കാരിന്റെ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ താലിബാൻ ആവശ്യപ്പെട്ടിരുന്നു. സംഘർഷങ്ങളിലൂടെ ഭരണം പിടിച്ചെടുത്ത താലിബാന് ഈ ഫണ്ട് വിട്ടുനൽകുന്നത് സംബന്ധിച്ച്‌ ഉടൻ തീരുമാനം ഉണ്ടാകില്ലെന്ന് യുഎസ് വിദേശവകുപ്പ് വക്താവ് നെഡ് പ്രൈസ്...
വാഷിംഗ്ടണ്‍ :കൊറോണയുദ്ധത്തില്‍ മെര്‍ക്ക് ആന്‍ഡ് കോ ഇന്‍കോര്‍പ്പറേഷന്റെ മരുന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചു. കൊറോണ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ മെര്‍ക്കിന്റെ മരുന്നുകള്‍ വിജയകരമാണെന്ന് മുന്‍പ് പഠനങ്ങള്‍ വന്നിരുന്നു. മരുന്ന് കൊറോണ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയും മരണനിരക്ക് കുറച്ചുവെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. മരുന്ന് സ്വീകരിച്ച അമേരിക്കയിലെയും...
ന്യൂയോർക്ക്:ട്വിറ്റർ റദ്ദാക്കിയ തന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ട്രംപ് കോടതിയിൽ. താത്കാലികമായെങ്കിലും അക്കൗണ്ട് പുനഃസ്ഥാപിക്കാൻ കമ്പനിക്കുമേൽ സമ്മർദം ചെലുത്താനാവശ്യപ്പെട്ടാണ് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച മയാമിയിലെ ജില്ലാ കോടതിയിലാണ് ട്രംപ് ഹർജി നൽകിയത്. ജനുവരിയിൽ യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ട്രംപ് അനുകൂലികൾ ആക്രമിച്ചതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിന് ട്വിറ്റർ സ്ഥിരം...
തൃശ്ശൂർ :ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച കോവിഷീൽഡ് വാക്‌സിൻ ഗുണപ്രദമെന്ന് പഠനങ്ങൾ.അമേരിക്കയിൽ നടന്ന  മൂന്നാംഘട്ട പരീക്ഷണത്തിലും കോവിഡ് പ്രതിരോധത്തിന് കോവിഷീൽഡ് ഗുണകരമാണെന്ന് കണ്ടെത്തി. അമേരിക്ക, ചിലി, പെറു എന്നിവിടങ്ങളിലായി 32,451 പേരിലായിരുന്നു പരീക്ഷണം. ഇവരിൽ 74 ശതമാനം പേർക്കും മികച്ച ഫലപ്രാപ്‌തിയുണ്ടായെന്നാണ് കണ്ടെത്തൽ. വാക്‌സിൻ സുരക്ഷിതമാണെന്നും ഉറപ്പാക്കി. പഠനത്തിന്റെ വിശദവിവരങ്ങൾ ന്യൂ ഇംഗ്ലണ്ട് ജേണൽ...
വാഷിംഗ്ടണ്‍:അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനാ പിന്മാറ്റം പൂര്‍ത്തിയായതിന് ശേഷവും അല്‍ഖ്വയ്ദക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കി അമേരിക്ക.താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം ഭീകര സംഘടനയായ അല്‍ഖ്വയ്ദ കൂടുതല്‍ സജീവമാകുന്നുവെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ഭീകകരുടെ മുന്നേറ്റത്തിന് തടയാന്‍ വ്യോമാക്രമണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അമേരിക്ക ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.അഫ്ഗാനിസ്ഥാനില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കാന്‍ അല്‍ഖ്വയ്ദയെ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്...
വാഷിംഗ്ടണ്‍ :അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ച നിരവധി അമേരിക്കക്കാരുമായി വന്ന വിമാനത്തിന് യു.എസില്‍ ലാന്‍ഡിങ്ങിന് അനുമതി നല്‍കിയില്ല. അഫ്ഗാനില്‍ നിന്ന് മടങ്ങിയ നൂറിലേറെ അമേരിക്കക്കാരും ഗ്രീന്‍ കാര്‍ഡുള്ളവരുമായി എത്തിയ വിമാനത്തിനാണ് ചൊവ്വാഴ്ച ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.എച്ച്‌.എസ്)വി അനുമതി നിഷേധിച്ചത്. ചാര്‍ട്ടര്‍ ചെയ്ത രാജ്യാന്തര വിമാനത്തിനു യു.എസില്‍ ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന് അറിയിച്ചതായി പ്രൊജക്‌ട് ഡൈനാമോയെന്ന സന്നദ്ധ...
ന്യൂഡല്‍ഹി:യു.എസ്. മരുന്നു നിര്‍മ്മാതാക്കളായ നോവവാക്സിന്റെ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഏഴ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളെ എന്‍റോള്‍ ചെയ്യുന്നതിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി.വിശദമായ ആലോചനയ്ക്ക് ശേഷം, പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഏഴ് മുതല്‍ 11 വയസ്സുവരെയുള്ള വിഭാഗങ്ങളിലെ കുട്ടികളെ ചേര്‍ക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു എന്ന്...
വാ​ഷിം​ഗ്ട​ണ്‍ ഡി​സി:അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാക്‌സിനായ ഫൈ​സ​ര്‍ വാ​ക്സി​ന്‍റെ മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി സ്വീ​ക​രിച്ചു.തുടര്‍ന്ന് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.ഇപ്രകാരം മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ര്‍...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS