30 C
Kottayam
Tuesday, October 19, 2021
അബുദാബി:യുഎഇയില്‍ ഇന്ന് 104 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 142 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 258,717 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,690 പേര്‍ക്ക്...
ജിദ്ദ:സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങി. കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണിത്. വിമാനത്താവളങ്ങളോട്​ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികളോട്​ സർവിസ്​ ഓപറേഷൻ നടത്താനും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി. അതേസമയം ഇന്ത്യയടക്കം നിലവിൽ നേരിട്ടുള്ള യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും അന്താരാഷ്​ട്ര സർവിസ്​ ആരംഭിക്കുന്നത്​ സംബന്ധിച്ച്​ സൂചനകളൊന്നുമില്ല. യാത്രക്കാർ കോവിഡ്​ വാക്​സിനേഷൻ...
റിയാദ്:ഇന്ധന വില പുതുക്കി നിശ്ചയിച്ച്‌ സൗദി അറേബ്യ. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ വില പ്രഖ്യാപനം നടത്തിയത്. 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് സൗദിയിലെ  പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത...
മസ്‌കറ്റ് :ഒമാനില്‍ ഷഹീല്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.ഇനിയും രണ്ടുപേരെകൂടി കണ്ടെത്താനുണ്ടെന്ന് റോയല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിലും കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഒഴുക്കിലുമായാണ് ആളുകളെ കാണാതായത്. അമീറാത്ത് വിലായത്തില്‍ ഒരു സ്വദേശിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളിലെ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍...
റിയാദ് :സൗദി അറേബ്യയില്‍ പുറത്തിറക്കങ്ങണമെങ്കില്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നു. സൗദി അംഗീകൃത വാക്സിനുകള്‍ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും അക്കാര്യം വ്യക്തിവിവര ആപ്പായ 'തവക്കല്‍നാ'യില്‍ സ്റ്റാറ്റസായി കാണിക്കുകയും വേണമെന്നാണ് നിബന്ധന. സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സ്പോര്‍ട്സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം...
യുഎഇ :യു എ ഇയിലെ എയര്‍ലൈന്‍ മേഖലയില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു. നൂറുകണക്കിന് ഒഴിവുകളാണ് വിമാന കമ്പനികള്‍ ദിവസങ്ങള്‍ക്കകം പ്രഖ്യാപിച്ചത്.കഴിഞ്ഞമാസം എമിറേറ്റ്സ് ഗ്രൂപ്പ് 3600 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ക്രൂ അംഗങ്ങള്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നി ഒഴിവുകളാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. ദുബൈയിലെ ഹബ്ബിലേക്കായിരുന്നു നിയമനങ്ങള്‍ മുഴുവന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഇതില്‍ അവസരമുണ്ടായിരുന്നു....
കെയ്‌റോ: സൗദിയുടെ തെക്കന്‍ നഗരമായ ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സൗദി സ്വദേശികളായ ആറുപേര്‍ക്കും മൂന്ന് ബംഗ്ലാദേശികള്‍ക്കും ഒരു സുഡാന്‍ സ്വദേശിക്കുമാണ് പരിക്കേറ്റത്. അഞ്ചുപേരുടെ പരിക്ക് ഗുരുതരമല്ല. മറ്റുള്ളവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവിനെ ഉദ്ധരിച്ച്‌...
റിയാദ്:സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ നാലു​ മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.47 പേര്‍ക്ക്​​ പുതുതായി രോഗം സ്ഥിരീകരിച്ചു​. ചികിത്സയിലുള്ളവരില്‍ 46 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,449 ഉം രോഗമുക്തരുടെ എണ്ണം 5,36,493 ഉം ആയി....
റിയാദ്: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാത്രം ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറി‌റ്റി. ട്രെയിനില്‍ യാത്ര ചെയ്യാനും ഈ നിബന്ധന ബാധകമാണെന്ന് റെയില്‍വെ അധികൃതരും അറിയിച്ചു. ബസ് സര്‍വീസുകളില്‍ യാത്രയ്‌ക്കും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായി. എന്നാല്‍ അന്താരാഷ്‌ട്ര വിമാനങ്ങളില്‍ രാജ്യത്തെത്തുന്ന യാത്രികര്‍ക്ക് ഗാക്ക സര്‍ക്കുലറില്‍ നിലവില്‍ മാറ്റമില്ല. രണ്ട് ഡോസും...
മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകരാറിലായ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചു.ഒമാന്‍ അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷനാണ് ഇക്കാര്യം അറിയിച്ചത്. ബര്‍ക്ക, സഹം മുതലായ മേഖലകളിലും വൈദ്യുതി വിതരണം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സുവൈഖില്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. സുവൈഖില്‍ 22 ശതമാനം വൈദ്യുതി ബന്ധമാണ് പുന:സ്ഥാപിച്ചത്. മുസന്ന...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS