26 C
Kottayam
Friday, October 15, 2021
മോസ്‌കോ :റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്ക് വിജയം. പാര്‍ലമെന്റായ ഡ്യൂമയിലേക്ക് നേരിട്ട് മത്സരിച്ച 225ല്‍ 198 അംഗങ്ങളെ യുണൈറ്റഡ് റഷ്യക്ക് വിജയിപ്പിക്കാനായി. ഇതോടെ ആകെയുള്ള 450ല്‍ 324 സീറ്റുകളും യുണൈറ്റഡ് റഷ്യ നേടി. തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ കമ്യൂണിസ്റ്റ് പാര്‍ടിയാണ് രണ്ടാമത്. 57 സീറ്റുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍...
കാ​​​​ബൂ​​​​ള്‍:സ്ത്രീ വിരുദ്ധ നിലപാടുകളുമായി വീണ്ടും താ​​​ലി​​​ബാ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം.കാ​​​​ബൂ​​​​ള്‍ മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലെ വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രോ​​​​ട് വീ​​​​ട്ടി​​​​ല്‍ തു​​​​ട​​​​രാ​​​​നാണ് താലിബാന്റെ പുതിയ നിർദേശം. താലിബാന്റെ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അഫ്ഗാനിൽ പ്രതിഷേധങ്ങള്‍ തുടരുകയാണ്.ക​ഴി​ഞ്ഞ​ദി​വ​സം വ​നി​താ​മ​ന്ത്രാ​ല​യ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാർക്കുള്ള വിലക്ക്.
ജിദ്ദ:സൗദിയിൽ ഇന്ന് 80 പുതിയ കോവിഡ് രോഗികൾ. 95 പേർ രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,992 ഉം രോഗമുക്തി .ആറ് പേര്‍ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,623 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,291 രോഗികള്‍ മാത്രമാണ്. ഇവരില്‍ 508 പേരുടെ നില ഗുരുതരമാണ്. ഇതുവരെ രാജ്യത്തെ...
ജിദ്ദ:കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് സൗദി അറേബ്യ അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, യുഎഇ എന്നീ രാജ്യങ്ങള്‍ക്കുള്ള വിലക്കാണ് ബുധനാഴ്ച രാവിലെയോടെ അവസാനിച്ചത്. പ്രാദേശിക അന്താരാഷ്ട്ര തലത്തില്‍ കോവിഡ് സ്ഥിഗതികളില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്ക്...
അബുദാബി:യുഎഇയില്‍ ഇന്ന് 952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 1,269 പേര്‍ സുഖം പ്രാപിച്ചപ്പോൾ, രണ്ടു പേർ കോവി‍ഡ് മൂലം മരണപ്പെട്ടു. പുതിയതായി നടത്തിയ 3,14,683 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,25,192 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,15,104 പേര്‍ രോഗമുക്തരാവുകയും 2,050...
വത്തിക്കാന്‍ സിറ്റി:അഫ്​ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയാറാകണമെന്നും അവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും​ ഫ്രാന്‍സിസ്​ മാര്‍പാപ്പ.സെന്‍റ്​പീറ്റേഴ്​സ്​ ബര്‍ഗില്‍ പ്രാര്‍ഥനക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.അഫ്​ഗാനിലെ യുവതലമുറക്ക്​ വിദ്യാഭ്യാസം നല്‍കുക അനിവാര്യമാണെന്നും താലിബാ​ന്റെ മുന്‍ ഭരണകാലത്തെ നിയന്ത്രണങ്ങളെ കുറിച്ച്‌​ പരാമര്‍ശിക്കവേ മാര്‍പാപ്പ വ്യക്തമാക്കി. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പിന്തുണക്കുന്ന വ്യക്​തിയാണ്​ പോപ്​. താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്​ഗാനില്‍ നിന്ന്​ പലായനം...
അബുദാബി:യുഎഇ ഗ്രീന്‍ വിസ പ്രഖ്യാപിച്ചു. പുതിയ 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗ്രീന്‍ വിസ പ്രഖ്യാപനം. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ കൂടാതെ 25 വയസ്സാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമാണ് ഗ്രീന്‍ വിസ ലഭിക്കുക. താമസ വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസം വരെ ഇവര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡ്...
യു.എ.ഇ:യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വിസ വിലക്ക്. നടപടി താൽക്കാലികമാണ്. ഇത്തിഹാദ് എയർവേയ്സ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പതിനാലു ദിവസത്തിലധികം ഇന്ത്യയിൽ തങ്ങി തിരിച്ചു വരുന്ന യാത്രക്കാർക്കും വിലക്ക് ബാധകമാണ്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല....
അബുദാബി:തിങ്കളാഴ്ച മുതല്‍ ടൂറിസ്റ്റ് വീസക്കാര്‍ക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഇവര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. യാത്ര ചെയ്യുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണമെന്നും അല്‍ഹുസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള...
ന്യൂഡൽഹി :അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാന്‍ വീണ്ടും അമേരിക്കയുടെ സഹായം തേടി ഇന്ത്യ.ഇനിയുള്ള ഇരുപതിലധികം പേരെ തിരികെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സഹായം തേടിയത്.താലിബാന്‍ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താനായിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് ഇപ്പോൾ സര്‍ക്കാര്‍ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇതില്‍...

FOLLOW US

0FansLike
0FollowersFollow
0SubscribersSubscribe

RECENT POSTS